അടിഭാഗത്തുള്ള തുമ്പിക്കൈ സമാനമായ ആകൃതി വിശ്വാസികൾ മിമ്പറിനു നൽകുന്ന സവിശേഷ സ്ഥാനത്തെയും ആദരവിനെയുമാണ് ചൂണ്ടിക്കാട്ടുന്നത്. 'ശക്തരായ രണ്ട് ആനകൾ തോളിലേറ്റിയിരിക്കുന്ന മിമ്പർ' എന്ന അർഥം ധ്വനിപ്പിക്കുന്നതാണ് ഈ ഡിസൈൻ.


അടിഭാഗത്തുള്ള തുമ്പിക്കൈ സമാനമായ ആകൃതി വിശ്വാസികൾ മിമ്പറിനു നൽകുന്ന സവിശേഷ സ്ഥാനത്തെയും ആദരവിനെയുമാണ് ചൂണ്ടിക്കാട്ടുന്നത്. 'ശക്തരായ രണ്ട് ആനകൾ തോളിലേറ്റിയിരിക്കുന്ന മിമ്പർ' എന്ന അർഥം ധ്വനിപ്പിക്കുന്നതാണ് ഈ ഡിസൈൻ.

സിംഹാസനസമാനമായി രൂപംകൊണ്ടും മൃഗങ്ങളുടെയും മറ്റു പ്രാദേശിക വസ്തുക്കളുടെ കൊത്തുപണികൾക്കൊണ്ടും അറബിക് ലിഖിതങ്ങൾക്കൊണ്ടും സമൃദ്ധമായിരുന്നു കേരളത്തിലെ മിമ്പറുകൾ. വ്യാപാരത്തിലും കൃഷിയിലും അധിഷ്ഠിതമായ കേരളത്തിന്റെ അന്നത്തെ സാമൂഹ്യാന്തരീക്ഷമാണ് മിമ്പറിലെ കൊത്തുപണികളെ സ്വാധീനിച്ച പ്രധാന ഘടകങ്ങൾ.

വളരെ ലളിതമായിരുന്നു ആദ്യ കാലത്തെ വുളൂ ചെയ്യൽ കർമം. കുളങ്ങളില്ലാത്ത ചെറിയ പള്ളികളിൽ കരിങ്കല്ലു കെട്ടിയ വലിയ കിണറുകളിൽനിന്ന് കയറും ബക്കറ്റും (പഴയകാലത്ത് തുകൽപ്പാത്രങ്ങൾ) ഉപയോഗിച്ചു വെള്ളം കോരിയെടുത്ത്, അതിനടുത്തായി നിർമിച്ച ചെറിയ കല്ലുവെട്ടുകളിലൂടെയോ ചാലുകളിലൂടെയോ ഒഴുക്കിവിട്ടായിരുന്നു വിശ്വാസികൾ ശുദ്ധി വരുത്തിയിരുന്നത്.

കേരളത്തിലെ പരമ്പരാഗത സമൂഹങ്ങളിൽ ഇന്നത്തെക്കാൾ വളരെക്കൂടുതൽ ആവശ്യങ്ങൾക്കായി പായകൾ ഉപയോഗിച്ചിരുന്നു. വിശ്രമിക്കാൻ കിടക്കുന്നതിനും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിനും യോഗങ്ങൾ ചേരുന്നതിനും തുടങ്ങി പല കാര്യങ്ങൾക്കും പായകൾത്തന്നെയായിരുന്നു ആശ്രയം.

നിസ്കാരവും ഇതര ആരാധനകളും കൂട്ടമായി ചെയ്യുന്നതിനു പ്രത്യേക ശ്രേഷ്ഠതയുണ്ട് ഇസ്ലാമില്‍. പരസ്പര ഐക്യവും സഹവര്‍ത്തിത്വവും വര്‍ധിപ്പിക്കുന്നതിലും സ്വത്വബോധം വളര്‍ത്തുന്നതിലും ഇത്തരം കൂടലുകള്ക്കു ചെറുതല്ലാത്ത പങ്കുണ്ട്.

കേരളത്തിലെ പരമ്പരാഗത ഇസ്ലാമിക വാസ്തുവിദ്യ പ്രാദേശികമായ തച്ചുശാസ്ത്ര രീതികളെ പൂർണമായി ഉൾക്കൊണ്ടാണു രൂപപ്പെട്ടത്. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലെ മുഗൾ നിർമിതികളിൽ കാണുന്ന വലിയ താഴികക്കുടങ്ങളോ കമാനങ്ങളോ മിശ്കാൽ പള്ളിയിൽ കാണാനാവില്ല. ഹിന്ദു ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളോടും പരമ്പരാഗത നാലുകെട്ടുകളോടും സാദൃശ്യമുള്ള മേൽക്കൂര ഘടനയും തൂണുകളുടെ ക്രമീകരണവുമാണ് ഇതിനുള്ളത്. അറേബ്യൻ പള്ളികളിലെ തുറന്ന മുറ്റങ്ങൾക്കു ബദൽ രൂപമെന്നോണം, കേരളത്തിലെ കനത്ത മൺസൂൺ മഴയെ പ്രതിരോധിക്കാൻ തക്കവണ്ണം അടച്ചുറപ്പുള്ളതും ഉയർത്തിയതുമായ തറയോടു കൂടിയതുമായ നിർമാണശൈലിയാണ് തദ്ദേശീയരായ തച്ചന്മാർ സ്വീകരിച്ചത്.

അപൂർണതകൾ കൂടിച്ചേർന്നതുകൊണ്ട് പൂർണത ഉണ്ടാവുകയില്ലെന്നും പൂർണത ചെറുകഷ്ണങ്ങളായി മുറിഞ്ഞാണ് അപൂർണതകളുണ്ടാകുന്നതെന്നുംഅയാൾ അനുഭവങ്ങൾ കോർത്തുണ്ടാക്കിയൊരു മാലയുടെ നേർത്ത ചരട് പൊട്ടിച്ചു.നിൻ്റെയീ ചിന്ത പരമ വിഡ്ഢിത്തമാണെന്ന്ആരോ നീട്ടിയെറിഞ്ഞ കൂർത്ത വാദംനേരെ ചെന്നു പതിച്ചത് അയാളുടെ മ...

ഹജ്ജ് എഴുത്തിലെ രാഷ്ട്രീയം, കൊളോണിയൽ നിയന്ത്രണങ്ങളും പീഡനങ്ങളും, അറവുകാർ, ക്ഷുരകന്മാർ, വെള്ളം ചുമപ്പുകാർ, യാചകർ, ദരിദ്രരായ തീർത്ഥാടകർ തുടങ്ങി ചരിത്രത്തിൽ കാണാതെപോയ സാധാരണക്കാർ, മലബാറിലെ ഹജ്ജ് പാരമ്പര്യവും സ്ത്രീകളും, ഭക്ഷണ ഭാവനകൾ, ക്യുലിനറി കോസ്മോപൊളിറ്റാനിസം തുടങ്ങിയ വ്യവഹാരങ്ങളെക്കുറിച്ചാണ് റിയാസ് ഈ അഭിമുഖത്തിൽ സംസാരിക്കുന്നത്.

ഹറമിലെ ചൂടത്ത് മേനി തണുപ്പിക്കാൻ കോള കുടിക്കുന്ന ഹാജിമാർ.

ആകാശഭൂമിയിലെ നാഥനെകിനാവ് കാണും സ്വർഗമേ, അരുളാൽ വഴിനേരായാക്കി കാണിക്കണേപിരിശത്തിലെ പോരിശ കൂട്ടണേഹജ്ജിൻ മധുവിധു കോർക്കണേ, ഹജ്ജിൻ വഴികളിൽഹൃദയം ഉരുകുന്നേലബ്ബൈക്കിൻ നാദംലോകം നിറയുന്നേമരുഭൂമിപാതകൾമരുവാർന്ന വീഥിയെമനുജന്റെ മനസ്സിലെകൊതിതീർത്തുതരണേഇലാഹിൻ വചനങ്ങൾകാറ്റിലുലയുന്നുമഹാവഴികളെവഴികാട്ടും ദൂതരെസലാംലബ്ബ...