കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമുദ്രവ്യാപാരത്തിലൂടെ രൂപപ്പെട്ട ഇസ്ലാമിക വാസ്തുവിദ്യയുടെ ഏറ്റവും മികച്ച മാതൃകയാണ് കോഴിക്കോട് കുറ്റിച്ചിറയിലെ മിശ്കാൽ പള്ളി. വടക്കെ ഇന്ത്യയിലെ മുഗൾ നിർമിതികളിൽ കാണുന്ന കമാനങ്ങളോ താഴികക്കുടങ്ങളോ ഇല്ലാതെ കേരളത്തിലെ പരമ്പരാഗത ക്ഷേത്രങ്ങളോടും നാലുകെട്ടുകളോടും സമാനമായ തടി-വെട്ടുകല്ല് ശൈലിയിലാണ് പള്ളി നിർമിച്ചിരിക്കുന്നത്. പതിനാലാം നൂറ്റാണ്ടിൽ യമനിലെ ധനികനായ കപ്പലുടമ നഖൂദാ മിശ്കാലാണ് ഏഴു നിലകളുള്ള ഘടനയിൽ പള്ളി നിർമിച്ചിരിക്കുന്നത്. പിന്നീട് 1510ൽ പോർച്ചുഗീസുകാരുടെ ആക്രമണത്തിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതിനെത്തുടർന്നു സാമൂതിരി രാജാവ് ചാലിയം കോട്ടയിൽനിന്ന് പിടിച്ചെടുത്ത തടികൾ നൽകി പള്ളി പുനർനിർമിക്കാൻ സഹായിച്ചതായി ചരിത്രത്തിൽ കാണാം. ഈ പൈതൃക നിർമിതിക്ക് ഇന്നുള്ള നാല് നിലകളുടെ ഘടനയും അതിന്റെ നിർമാണ വൈഭവവും തദ്ദേശീയരായ തച്ചന്മാരുടെ അഗാധമായ തച്ചുശാസ്ത്ര ജ്ഞാനത്തിന്റെ ഫലമാണ്. കനത്ത മൺസൂൺ മഴയെ പ്രതിരോധിക്കാൻ തക്കവണ്ണം ഉയർന്ന തറയും ചരിഞ്ഞ വലിയ മേൽക്കൂരയും നൽകി രൂപകൽപ്പന ചെയ്ത പള്ളി പ്രാദേശിക മൺസൂൺ കാലാവസ്ഥയുമായി പൂർണമായി പൊരുത്തപ്പെട്ടു നിൽക്കുന്നുണ്ട്. കുറ്റിച്ചിറ മേഖലയിലെ മറ്റു പ്രധാന പള്ളികളായ ജുമാ പള്ളി, മുച്ചുന്തി പള്ളി എന്നിവയും ഖിബ്ല കൃത്യമായി പാലിച്ചുകൊണ്ട് ഇതേ തനത് കേരളീയ ശൈലിയിലാണ് നിർമിക്കപ്പെട്ടിട്ടുള്ളത്.
മിശ്കാൽ പള്ളിയുടെ താഴത്തെ നിലയിലെ പ്രാർഥനാ ഹാൾ പൂർണമായ ചതുരാകൃതിയിൽ നാല് വരി തൂണുകളാൽ ക്രമീകരിച്ചിരിക്കുന്നതായി കാണാം. പൂമുഖത്തെ അഞ്ചു പ്രവേശന കവാടങ്ങളിൽ മധ്യഭാഗത്തെ കമാനം മറ്റു വാതിലുകളെക്കാൾ വലുതായി നിർമിച്ച് പ്രധാന കവാടത്തെ വേർതിരിച്ചു കാണിക്കുന്നതാണ് ഘടന. അകത്തെ പ്രാർഥനാ ഹാളിലെ വശങ്ങളിലെ ബേകളുടെ വീതിയുടെ കൃത്യം ഇരട്ടിയാണ് നടുവിലത്തെ തൂണുകൾത്തമ്മിലുള്ള അകലമായി നിശ്ചയിച്ചിട്ടുള്ളത്. പണ്ടത്തെ തച്ചന്മാർക്ക് അളവുകളിലും അനുപാതങ്ങളിലും ഉണ്ടായിരുന്ന ഗണിതശാസ്ത്രപരമായ കൃത്യതയാണ് ഈ ക്രമീകരണം കാണിച്ചുതരുന്നത്. ഈ ഹാളിലെ പ്രധാന പ്രസംഗപീഠമായ മിംബർ സങ്കീർണമായ തടി കൊത്തുപണികളാൽ സമ്പന്നമാണ്. പ്രാർഥനക്കു നേതൃത്വം നൽകുന്ന മിഹ്റാബിലെ അലങ്കാരപ്പണികളിൽ പതിനേഴാം നൂറ്റാണ്ടിലെ യൂറോപ്യൻ വാസ്തുവിദ്യാ ശൈലിയുടെ സ്വാധീനവും പ്രകടമായി കാണാം. 
പള്ളിയുടെ മുകളിലത്തെ നിലകൾ പ്രാർഥനക്കു പുറമെ മദ്രസയായും ഖാസിയുടെ ഭരണനിർവഹണ ഓഫീസായും കമ്മ്യൂണിറ്റി കൂടിക്കാഴ്ചകൾക്കായും തുടങ്ങി ബഹുമുഖ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നു. മുകളിലേക്കു പോകുംതോറും വലിപ്പം കുറഞ്ഞു വരുന്ന നിലകളെ താങ്ങിനിർത്താൻ രണ്ടു തടിത്തൂണുകൾ ലംബമായി പരസ്പരം ബന്ധിപ്പിക്കുന്ന ഡബിൾ കോളം സിസ്റ്റമാണ് ഇതിന്റെ ഒന്നാം നിലയിൽ സ്വീകരിച്ചിട്ടുള്ളത്. രണ്ടാം നിലയിൽ കല്ല് ചുവരുകൾക്കുപകരം ചരിഞ്ഞ തടി ലൂവറുകൾ ഘടിപ്പിച്ച ജനാലകൾ വഴി കനത്ത മഴയെ തടഞ്ഞുകൊണ്ട് ആവശ്യത്തിന് വെളിച്ചവും വായുസഞ്ചാരവും ഉറപ്പാക്കുന്ന വാസ്തുവിദ്യാ ഘടനയാണ്. ഏറ്റവും മുകളിലത്തെ നിലയിൽ ഹിപ് റൂഫ് ക്രമീകരണത്തിലൂടെ എല്ലാ കഴുക്കോലുകളും ഒരു കേന്ദ്രബിന്ദുവിലേക്ക് ഒത്തുചേരുന്ന അതിമനോഹരമായ തടി ഘടനയാണുള്ളത്.
കെട്ടിടത്തിന്റെ ഘടനയിൽ സംഭവിച്ച ജീർണതകളെക്കുറിച്ചുള്ള ശാസ്ത്രീയമായ ഫോറൻസിക് പരിശോധനകൾ പള്ളിയുടെ സംരക്ഷണത്തിൽ വരുത്തിയ ഗുരുതരമായ പിഴവുകളെയാണ് ചൂണ്ടിക്കാണിക്കുന്നത്. പരമ്പരാഗത നിർമിതിക്കു മാറ്റങ്ങൾ വരുത്തി പിൻകാലത്തു നടത്തിയ തെറ്റായ ആധുനിക ഇടപെടലുകളാണു കെട്ടിടത്തിന്റെ നാശത്തിനു പ്രധാന കാരണമായത്. ഇനി അത്തരത്തിലുള്ള ചില ജീർണതകളെക്കുറിച്ചു പറയാം.
കേരളത്തിലെ പരമ്പരാഗത ഇസ്ലാമിക വാസ്തുവിദ്യ പ്രാദേശികമായ തച്ചുശാസ്ത്ര രീതികളെ പൂർണമായി ഉൾക്കൊണ്ടാണു രൂപപ്പെട്ടത്. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലെ മുഗൾ നിർമിതികളിൽ കാണുന്ന വലിയ താഴികക്കുടങ്ങളോ കമാനങ്ങളോ മിശ്കാൽ പള്ളിയിൽ കാണാനാവില്ല. ഹിന്ദു ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളോടും പരമ്പരാഗത നാലുകെട്ടുകളോടും സാദൃശ്യമുള്ള മേൽക്കൂര ഘടനയും തൂണുകളുടെ ക്രമീകരണവുമാണ് ഇതിനുള്ളത്. അറേബ്യൻ പള്ളികളിലെ തുറന്ന മുറ്റങ്ങൾക്കു ബദൽ രൂപമെന്നോണം, കേരളത്തിലെ കനത്ത മൺസൂൺ മഴയെ പ്രതിരോധിക്കാൻ തക്കവണ്ണം അടച്ചുറപ്പുള്ളതും ഉയർത്തിയതുമായ തറയോടു കൂടിയതുമായ നിർമാണശൈലിയാണ് തദ്ദേശീയരായ തച്ചന്മാർ സ്വീകരിച്ചത്. ജാതിവ്യവസ്ഥയിൽ താഴെത്തട്ടിലായിരുന്നിട്ടും നിർമാണ തത്ത്വങ്ങളിൽ അഗാധമായ ജ്ഞാനമുണ്ടായിരുന്ന തദ്ദേശീയ ആശാരിമാർ ഇസ്ലാമിക ആചാരങ്ങൾക്ക് അനുയോജ്യമായ രീതിയിൽ തങ്ങളുടെ ശൈലിയെ മാറ്റിയെടുത്തിട്ടുണ്ട്.
മിശ്കാൽ പള്ളിയുടെ ഓരോ നിലകളും മുകളിലേക്കു പോകുംതോറും വലിപ്പത്തിൽ കുറഞ്ഞു വരുന്നതായി കാണാം. ഒന്നാം നിലയിലെ വലിയ ഉയരം നിലനിർത്താൻ രണ്ട് തടിത്തൂണുകൾ ലംബമായി പരസ്പരം ബന്ധിപ്പിക്കുന്ന ഡബിൾ കോളം സിസ്റ്റമാണ് ഇവിടെ സ്വീകരിച്ചിട്ടുള്ളത്. രണ്ടാം നിലയിൽ കല്ലു ചുവരുകൾക്കുപകരം ചരിഞ്ഞ തടി ലൂവറുകൾ ഘടിപ്പിച്ച ജനാലകളാണ് ഉള്ളത്.
മുമ്പ് പറഞ്ഞതു പോലെ, പള്ളിയുടെ ഘടനയിൽ സംഭവിച്ച ജീർണ്ണതകളെക്കുറിച്ചുള്ള ശാസ്ത്രീയമായ ഫോറൻസിക് പരിശോധനകൾ വളരെ വ്യകതമാണ്. പള്ളിയുടെ യഥാർത്ഥ നിർമ്മാണ പദാർത്ഥങ്ങളിലേക്ക് പിന്നീട് നടത്തിയ തെറ്റായ ആധുനിക ഇടപെടലുകളാണ് നാശത്തിന് കാരണമായത്. ഉദാഹരണത്തിന്, പള്ളിയുടെ ചുവരുകളിലുണ്ടായ ജീർണ്ണത നോക്കൂ, പള്ളിയുടെ ശ്വസനക്ഷമതയുള്ള കുമ്മായക്കൂട്ടിനും വെട്ടുകല്ല് ചുവരുകൾക്കും മുകളിൽ സിമന്റ് മോർട്ടാറുകളും കോൺക്രീറ്റും ഉപയോഗിച്ചതിനാൽ ഈർപ്പം ചുവരുകൾക്കുള്ളിൽ കുടുങ്ങി കല്ലുകൾ പൊടിയാൻ തുടങ്ങിയാതായി കാണാം. അതുപോലെ വായുസഞ്ചാര തടസ്സവും പള്ളിയിൽ കാണാം. സ്വാഭാവികമായി വായുസഞ്ചാരം നൽകുന്ന തടി ഘടനകൾക്കു ബദലായി ഫെറോ-സിമന്റ് ജാലി പാനലുകൾ സ്ഥാപിച്ചതുകൊണ്ടു പള്ളിക്കുള്ളിൽ ഈർപ്പത്തിന്റെ അളവ് വർധിച്ചതായി മനസ്സിലാക്കാം. തടികളുടെ നാശമാണു മറ്റൊരു പ്രശ്നം. ഈർപ്പത്തെ പുറന്തള്ളുന്ന തനതു തടിത്തൂണുകളിൽ സിന്തറ്റിക്, ഇനാമൽ പെയിന്റുകൾ അടിച്ചതിനാൽ തടിക്കുള്ളിൽ വെള്ളം കെട്ടിക്കിടന്നു പൂപ്പലും ആന്തരിക ജീർണതയും സംഭവിച്ചുവെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. മറ്റൊരു കാര്യം കാറ്റിന്റെ സമ്മർദത്തെ തടയാനുള്ള മേൽക്കൂരയുടെ സവിശേഷതയാണ്. പള്ളിയുടെ ഘടന പരിശോധിച്ചതിൽനിന്ന് അതിന്റെ 40 ഡിഗ്രി ചരിവുള്ള മേൽക്കൂര മലബാറിലെ ശക്തമായ കാറ്റിൽ നിന്നുള്ള വായു സമ്മർദത്തെയും വാസ്തുവിദ്യാപരമായ ആഘാതങ്ങളെയും പ്രതിരോധിക്കാൻ കെല്പുള്ള കൃത്യമായ ജ്യാമിതീയ അളവുകളിലാണ് നിർമിച്ചിട്ടുള്ളത്.
JUL 01, 2026•3 Min Read
മിഷ്കാൽ പള്ളി: ഒരു ആർക്കിടെക്ചറൽ ഫോറെൻസിക് അന്വേഷണം
കേരളത്തിലെ പരമ്പരാഗത ഇസ്ലാമിക വാസ്തുവിദ്യ പ്രാദേശികമായ തച്ചുശാസ്ത്ര രീതികളെ പൂർണമായി ഉൾക്കൊണ്ടാണു രൂപപ്പെട്ടത്. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലെ മുഗൾ നിർമിതികളിൽ കാണുന്ന വലിയ താഴികക്കുടങ്ങളോ കമാനങ്ങളോ മിശ്കാൽ പള്ളിയിൽ കാണാനാവില്ല. ഹിന്ദു ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളോടും പരമ്പരാഗത നാലുകെട്ടുകളോടും സാദൃശ്യമുള്ള മേൽക്കൂര ഘടനയും തൂണുകളുടെ ക്രമീകരണവുമാണ് ഇതിനുള്ളത്. അറേബ്യൻ പള്ളികളിലെ തുറന്ന മുറ്റങ്ങൾക്കു ബദൽ രൂപമെന്നോണം, കേരളത്തിലെ കനത്ത മൺസൂൺ മഴയെ പ്രതിരോധിക്കാൻ തക്കവണ്ണം അടച്ചുറപ്പുള്ളതും ഉയർത്തിയതുമായ തറയോടു കൂടിയതുമായ നിർമാണശൈലിയാണ് തദ്ദേശീയരായ തച്ചന്മാർ സ്വീകരിച്ചത്.
