ആധുനിക പൂർവകാലങ്ങളിൽ കേരളം മുസ്ലിംകളുടെ ബഹുമുഖ സാംസ്കാരിക പ്രവർത്തനങ്ങളുടെ കേന്ദ്രമായിട്ടാണ് പള്ളികൾ നിലനിന്നിരുന്നത്. ആത്മീയപരവും രാഷ്ട്രീയപരവുമായ എല്ലാ കാര്യങ്ങളും ഖാളിക്കു കീഴിൽ ചർച്ച ചെയ്തു നടപ്പിലാക്കുന്നതുപോലും പള്ളികളിലായിരുന്നു. അന്ന് ഇതര ഇസ്ലാമിക രാജ്യങ്ങളിൽ നിലനിന്നിരുന്ന കോടതി, നീതിന്യായ വകുപ്പുകൾ എന്നിവയുടെ ഏകോപന രൂപമായിട്ടായിരുന്നു കേരളത്തിലെ പള്ളികൾ പ്രവർത്തിച്ചുപോന്നത്. ഖാളിമാരുടെ കീഴിലും ചില സ്ഥലങ്ങളിൽ ഖാളിയുടെ പ്രതിനിധിയുടെ കീഴിലും കാരണവന്മാരുടെ കീഴിലും ഈ സാമൂഹികവൽക്കരണം നടന്നു പോന്നു. എന്നാൽ, പള്ളിയിൽ ഖാളിമാർ വഹിച്ചിരുന്ന ഈ ന്യായാധിപസ്ഥാനത്തിന്റെ പ്രതിരൂപമായിരുന്നു മിമ്പറുകൾ. കൊത്തുപണികൾക്കൊണ്ടും കലാഭംഗികൊണ്ടും അലങ്കരിക്കപ്പെട്ട മിമ്പറുകൾ രാജാക്കന്മാരുടെ സിംഹാസനത്തോടു സാമ്യത പുലർത്തിയിരുന്നു. സമൂഹത്തിൽ ഖാളിയുടെ ഔന്നിത്യം പ്രതിഫലിപ്പിക്കാനും ജനങ്ങളുടെ അംഗീകാരവും ആദരവും ഉറപ്പുവരുത്താനും ഉതകുന്നതായിരുന്നു അക്കാലത്തു നിർമിച്ചിരുന്ന മിമ്പറുകളിലധികവും.

മിമ്പർ സിംഹാസനസമാനാമാണെങ്കിൽ മിമ്പറിൽ ഖുത്ബ ഓതുന്ന ഖതീബിനും രാഷ്ട്രീയമുണ്ട്. ഉദാഹരണത്തിന്, ഉമവി ഭരണാധികാരി മുആവിയ ഒന്നാമനാണ് വെള്ളിയാഴ്ച ജുമുഅയിലെ പ്രധാന കർമമായ ഖുതുബയിൽ (മിമ്പറിൽനിന്നുമുള്ള പ്രസംഗം) ഭരണാധികാരികളുടെ പേര് പരാമർശിക്കുന്നതിനു തുടക്കമിട്ടത്. അതുതന്നെ രാഷ്ട്രീയത്തിന്റെ തുടക്കമാണ്. ഭരണാധികാരികളുടെ ഔന്നിത്യം വർധിപ്പിക്കുകയെന്നോണം പിന്നീടത് ഇസ്ലാമിക ലോകത്തു തുടർന്നുപോന്നു. ആദ്യകാലംമുതലേ കേരളത്തിലെ പ്രാദേശിക പള്ളികളിലെ മിമ്പറുകളിൽ അന്നത്തെ ആഗോള ഇസ്ലാമിക ഭരണാധികാരികളായിരുന്ന ഉസ്മാനീ ഖലീഫമാരുടെ പേര് പരാമർശിച്ചതായി ചരിത്രരേഖകളിൽ കാണാം. കേരളത്തിലെ മുസ്ലിം സമൂഹം ആഗോള ഇസ്ലാമിക ലോകവുമായി പുലർത്തിയിരുന്ന ആത്മീയ-രാഷ്ട്രീയ ബന്ധത്തിന്റെ വ്യക്തമായ തെളിവാണിത്. ഖുതുബയിൽ താങ്കളുടെ പേര് പരാമർശിക്കാമെന്ന വാഗ്ദാനവുമായി മുസ്ലിം ഭരണാധികാരികളോടു സാമൂതിരി നടത്തിയ സഹായാഭ്യർഥന ഈ ആശയപരമായ ആഗോളവൽക്കരണത്തിന്റെ മറ്റൊരു സാക്ഷ്യമാണ്.