

സയ്യാഫ് പുകയൂർ
|
27 JUL 2026
ശീതയുദ്ധാനന്തര കാലഘട്ടത്തിലാണ് ഇസ്ലാമിനെതിരെ ഒരു മുഖ്യ രാഷ്ട്രീയ പ്രമേയമായി സെക്കുലറിസം എന്ന സംവര്‍ഗം ആഗോള സാഹചര്യത്തില്‍ വികസിക്കുന്നത്. മുതലാളിത്തത്തിൻ്റെ മുഖ്യ പ്രതിസ്ഥാനത്ത് നിലനിന്നിരുന്ന കമ്മ്യൂണിസം സോവിയറ്റ് യൂണിയൻ്റെ തകര്‍ച്ചയോടെ പിന്‍വാങ്ങിയതോടു കൂടിയാണ് 'പുതിയ അപരന്' എന്ന ലേബലില്‍ ഇസ്ലാം പൊതു വ്യവഹാരങ്ങളില്‍ കടന്നുവരുന്നത്. മുതലാളിത്ത പാശ്ചാത്യ ലോകവും ഇസ്ലാമും തമ്മിലുള്ള ആശയ ധൈഷണിക ദ്വയുദ്ധമാണ് സമകാലിക ചരിത്രത്തിൻ്റെ ഏറ്റവും വലിയ സവിശേഷത. ഇസ്ലാമിക സമൂഹങ്ങളെ ജനാധിപത്യവല്‍ക്കരിക്കാന്‍ എന്ന പേരില്‍ യൂറോ അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികള്‍ നടത്തിയ ഇറാഖ്, അഫ്ഗാന് അധിനിവേശം ഇത്തരമൊരു ദ്വന്ദ യുദ്ധത്തിൻ്റെ മൂർത്തമായ അടയാളമാണ്.
നാജിൽ മുഹമ്മദ്
|
27 JUL 2026

അബ്ദുല്‍ സമദ് കെ.എം
|
27 JUL 2026
ഷഹ്ദാബ് പെരുമാൾ | 27 JUL 2026
ഗന്ധത്തെക്കുറിച്ചുള്ള സാമൂഹിക സങ്കൽപ്പങ്ങൾ എങ്ങനെ നിർമിക്കപ്പെടുന്നു എന്നു മനസ്സിലാക്കാൻ മത്സ്യമാർക്കറ്റിലെ ലേലരീതിയെക്കുറിച്ചു നടത്തിയ എന്റെ ഫീൽഡ് നിരീക്ഷണങ്ങൾ ഏറെ സഹായകമാകുമെന്ന് തോന്നുന്നു. പുലർച്ചെ കടപ്പുറത്തു നടക്കുന്ന മത്സ്യലേലത്തിൽ ഓരോ കൊട്ടയിലുമുള്ള മത്സ്യത്തിന്റെ വില നിർണയിക്കുന്നതിനായി അതിന്റെ ഭാരം, കാഴ്ച, പുതുമ, ഗുണനിലവാരം എന്നിവ പ്രധാനമായും പരിഗണിക്കപ്പെടുന്നുണ്ട്. ചില സാഹചര്യങ്ങളിൽ ചെമ്മീൻ പഴകിയിരിക്കുന്നതായി തോന്നുകയും അതിന്റെ ഗന്ധം ഗുണനിലവാരത്തിലെ കുറവിന്റെ സൂചനയായി വിലയിരുത്തപ്പെടുകയും ചെയ്യുന്ന പ്രവണത വാങ്ങാൻ വരുന്ന ജനങ്ങളുടെ ഇടയിലുണ്ട്.

മുഹമ്മദ് മുനവ്വർ | 27 JUL 2026
ഷോഷാങ്ക് റിഡംപ്ഷനിലെ പ്രതീക്ഷയുടെ ലൈബ്രറിമുതൽ തുടങ്ങുന്നതാണ് ഈ കുറിപ്പിലെ ലൈബ്രറിയനായ എന്റെ ജയിൽ ലൈബ്രറി ചിന്തകൾ.

പോർച്ചുഗീസ് ആഗമനത്തിനുമുമ്പ്, അഥവാ പതിമൂന്നാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടുവെന്നു കരുതപ്പെടുന്ന 'പയ്യന്നൂർ പാട്ടോല' എന്ന പ്രാചീന മലയാള കാവ്യത്തിലും ചങ്ങാത്തത്തെക്കുറിച്ചുള്ള വ്യക്തമായ പരാമർശങ്ങൾ കാണാം.
