1953ലെ ഒരു ഹജ്ജ് കാലത്തെ ആവിഷ്കരിക്കലാണ് ഈ ഫോട്ടോ സ്റ്റോറിയുടെ ഉദ്ദേശ്യം. കേവലം അറുപത്തെട്ടു കൊല്ലത്തെ കാലപ്പഴക്കം മാത്രമാണ് താഴെയുള്ള ചിത്രങ്ങൾക്കുള്ളത്. എങ്കിലും, പുതിയ കാലത്ത് ഹാജിമാരുടെ എണ്ണത്തിലുണ്ടായിട്ടുള്ള വലിയ വർധനവുമൂലം പ്രകടമായ പല വ്യത്യാസങ്ങളും രണ്ടു കാലങ്ങളിലെയും ഹജ്ജുകളിൽ ദൃശ്യമാണ്.
പഴയ കാലത്ത് വാണിജ്യാടിസ്ഥാനത്തിലുള്ള വ്യോമയാന സേവനങ്ങൾ കുറവായിരുന്നതിനാൽ ഹാജിമാർ കൂടുതലായും കടത്തുവള്ളങ്ങളിലും കപ്പലുകളിലുമായാണ് മക്കയിൽ എത്തിയിരുന്നത്.
വിമാന സൗകര്യങ്ങൾ സാധ്യമായിരുന്ന ഹാജിമാർ, താരതമ്യേന ചെറിയ വിമാനങ്ങളിൽ പല രാജ്യത്ത് നിന്നായി മക്കയിൽ വന്നിറങ്ങി.
ഇന്നത്തെ പോലെ തന്നെ, ഹാജിമാരുടെ പ്രാദേശിക യാത്രകൾക്കായി ബസ്സുകളും കോച്ചുകളും അന്നും സജ്ജമായിരുന്നു.
പള്ളിയുടെ പുറത്തുള്ള കാഴ്ചയാണിത്. പലവശങ്ങളിലായി വലിയതും ചെറിയതുമായ ഹോട്ടൽ സൗകര്യങ്ങൾ കാണാം. പള്ളിയുടെ വിപുലീകരണത്തിന്റെ ഭാഗമായി ഇവകളിൽ മിക്കതും പൊളിച്ചു കളയേണ്ടതായി വന്നു.
മക്കയിലെ സാമാന്യം തിരക്കുള്ളൊരു തെരുവ്. ഇടതു വശത്തായി ഒട്ടോമൻ വാസ്തുവിദ്യയെ ഓർമിക്കുന്ന രീതിയിലുള്ളലൊരു മിനാരം കാണാം.
ഹറമിലേക്കുള്ള പ്രവേശന കവാടങ്ങളിലൊന്ന്.
അതിനെ പൊതിഞ്ഞിരിക്കുന്ന അനേകം ഹാജിമാർ.
കഅബ ഷെരീഫും മതാഫിന്റെ ഭാഗവും. അക്കാലത്ത് ഇവയല്ലാതെ മറ്റ് ഫ്ലോറുകൾ ഇല്ലായിരുന്നു.
കഅബയുടെ ഒരു സമീപ ദൃശ്യം.
കഅബയുടെ അകത്ത് സന്ദർശനം അനുവദിച്ചിരുന്ന സമയമാണിത്.
ഹാജിമാരുടെ കുത്തൊഴുക്കില്ലാത്ത ത്വവാഫ്. താരതമ്യേന വളരെ ലളിതമായിരുന്നു പഴയ കാലത്തെ ഹജ്ജെന്ന് പറയാം.
ഹറമിനു ചുറ്റുമുള്ള കച്ചവടങ്ങൾ. പല നാടുകളിൽ നിന്ന് വരുന്ന ഹാജിമാരുടെ സാംസ്കാരിക കൈമാറ്റങ്ങൾക്ക് വേദിയായിരുന്ന സ്ഥലങ്ങളാണിവ.
ചെറിയ യാത്രകൾക്ക് കാര്യമായും കുതിര വണ്ടികളായിരുന്നു അന്ന് ഉപയോഗിച്ചിരുന്നത്.
ഉദ്ഹിയത്തിനായി തങ്ങൾക്കിഷ്ടമുള്ള കന്നുകളെ തിരഞ്ഞെടുക്കുന്നവർ.
ഹജ്ജിന് വരുമ്പോൾത്തന്നെ കന്നുകൊണ്ടുവരുന്നവരുണ്ട്. ഹജ്ജ് കഴിയുന്നതുവരെ കന്നുകളെ അവർത്തന്നെയാണ് മേച്ച് കൂടെനിർത്തുന്നത്.
ബലിമൃഗങ്ങളുടെ ഇറച്ചി ചുമക്കുന്ന കഴുതകൾ.
മിനായിൽ ഭക്ഷണം പാകം ചെയ്യുന്ന ഹാജിമാർ. വിറകുപയോഗിച്ചാണ് കാര്യമായും അന്നത്തെ പാചകം.
തങ്ങളുടെ ഒട്ടകങ്ങളുടെ അടുത്ത് നമസ്കരിക്കുന്ന ഹാജിമാർ.
ശൈത്താനെ കല്ലെറിഞ്ഞതിന്റെ സൂചകമായി, ജംറയുടെ ഭാഗങ്ങളിൽ ചെറിയ തൂണുകൾ സ്ഥാപിച്ചിരുന്നു.
ഹജ്ജിന്റെ ഭാഗമായി മുടിനീക്കുന്ന ഒരു ഹാജി.
ഹറമിലെ ചൂടത്ത് മേനി തണുപ്പിക്കാൻ കോള കുടിക്കുന്ന ഹാജിമാർ.
MAY 24, 2026•1 Min Read78 Views
കോള കുടിക്കുന്ന ഹാജിമാർ
ഹറമിലെ ചൂടത്ത് മേനി തണുപ്പിക്കാൻ കോള കുടിക്കുന്ന ഹാജിമാർ.
