ആകാശഭൂമിയിലെ നാഥനെ
കിനാവ് കാണും സ്വർഗമേ,
അരുളാൽ വഴി
നേരായാക്കി കാണിക്കണേ
പിരിശത്തിലെ പോരിശ കൂട്ടണേ
ഹജ്ജിൻ മധുവിധു കോർക്കണേ,
ഹജ്ജിൻ വഴികളിൽ
ഹൃദയം ഉരുകുന്നേ
ലബ്ബൈക്കിൻ നാദം
ലോകം നിറയുന്നേ
മരുഭൂമിപാതകൾ
മരുവാർന്ന വീഥിയെ
മനുജന്റെ മനസ്സിലെ
കൊതിതീർത്തുതരണേ
ഇലാഹിൻ വചനങ്ങൾ
കാറ്റിലുലയുന്നു
മഹാവഴികളെ
വഴികാട്ടും ദൂതരെ
സലാം
ലബ്ബൈക്ക അല്ലാഹുംമ്മ
ലബ്ബൈക്ക് മുഴങ്ങേ
മലകളും കാറ്റും
മറുപടി ചൊല്ലുന്നേ
ഇഹ്റാമിൻ വെള്ളയിൽ
എല്ലാം സമമെന്നേ
രാജാവും ദരിദ്രനും
ഒന്നായ് നിൽക്കുന്നേ
വെറുപ്പിൻ ഭാരമഴിഞ്ഞ്
മനുഷ്യൻ വെള്ളയെ
പുൽകുന്നെ
ഇലാഹിൻ വചനമത്
കേൾക്കുന്നെ
ഇഹത്തിലും പരത്തിലും
സ്തുതി പാടുന്നേ
കഅ്ബയെ ചുറ്റി
കണ്ണീർ പൊഴിയുന്നേ
തവാഫിൻ ചുവടുകൾ
നിറയുന്നേ
തവാഫിൻ അലകൾ
കറങ്ങുന്നെ
തക്ബീർ ഉയരുന്നേ
മലക്കുകൾ പോലും
ദുആകൾ ചൊല്ലുന്നേ
പാപഭാരമത് വെടിയുന്നെ
തൗബനിറവത് പരക്കുന്നെ
സഫയും മർവയും
സാക്ഷ്യം പറയുന്നേ
കാൽനട സ്വർഗവഴി തേടുന്നെ
ഹാജറുടെ ദാഹമത്
തീരുന്നേ
സംസം വെള്ളത്തിൻ
സാന്ത്വനം ലഭിക്കുന്നെ
ആത്മാവിൻദാഹങ്ങൾ
നിറവേറുന്നെ
മിനയുടെ താഴ്വര
മൗനമാകുന്നേ
മനസ്സിലെ പാപങ്ങൾ
മണലിലലിയുന്നെ
അറഫ നിലത്തിൽ
ആത്മാവ് വിറയ്ക്കുന്നേ
റഹ്മത്തിന്റെ മഴയിൽ
റൂഹുകൾ നനയുന്നേ
മുസ്ദലിഫ രാവിൽ
നക്ഷത്രം വിളങ്ങുന്നെ
ചെറുകല്ല് കരങ്ങളിൽ
സുറുമ പരക്കുന്നെ
ചിന്തകൾ നിറയെ റബ്ബടുക്കുന്നെ
ജംറയുടെ മുമ്പിൽ
ഇബ്ലീസ് തോൽക്കുന്നേ
ഇബ്രാഹീം വഴിയിൽ
ഈമാൻ ഉയരുന്നേ
കുർബാനി രക്തത്തിൽ
കരുണ പൊഴിയുന്നേ
ത്യാഗത്തിന്റെ പാഠം
തലമുറ പഠിക്കുന്നേ
മുടിയൊന്നു മുറിച്ചാൽ
മനം പുതുതാകുന്നേ
പാപഭാരം നീങ്ങി
പ്രകാശം വിരിയുന്നേ
വിടപറയും നേരം
കഅ്ബയെ നോക്കുന്നേ
വീണ്ടും വരാമെന്നസലാം
ചൊല്ലുന്നേ
ഹജ്ജിൻ യാത്രയിൽ
ഹൃദയം മാറുന്നേ
അല്ലാഹുവിൻ പാതയിൽ
ആത്മാവ് ചേരുന്നേ
ഹജ്ജിൻ വിളിയൊരു
ഹൃദയത്തിൽ വീണേ
ഹറമിൻ കാഴ്ചകൾ
കണ്ണുകളിൽ പതിയുന്നു
കാലങ്ങളായുള്ള
കാത്തിരിപ്പ് പോലെ
കഅ്ബയെ കാണുവാൻ
കരളുകൾ തുളുമ്പുന്നെ
വിടവാങ്ങൽ തവാഫിൽ
വേദന നിറഞ്ഞേ
കഅ്ബയെ നോക്കുമ്പോൾ
കണ്ണുകൾ കരഞ്ഞേ
മക്കയുടെ രാവുകൾ
മനസ്സിൽ നിൽക്കുന്നെ
മദീനയുടെ കാറ്റിൽ
മധുരം വിടരുന്നെ
മടക്ക സഫറിൽ
തലകുനിഞ്ഞേ
ഹജ്ജിൻ പാഠങ്ങൾ
ഹൃദയം ചുമന്നേ
പുതിയ മനുഷ്യനായി
പാതകൾ തേടുന്നെ
ഇലാഹിൻ പ്രീതി
ആത്മാവിൽ നിറഞ്ഞേ
ലബ്ബൈക്ക് നാദം
ജീവിതം മുഴക്കുന്നെ
