24MAY 2026നാസിം വേങ്ങര

ഹൃദയം തൊടുന്ന 'ലെ ഗ്രാൻഡ് വോയേജ്'
യാത്രയുടെ ലക്ഷ്യസ്ഥാനമായ മക്കയിൽ എത്തുന്നതോടെ സിനിമയുടെ വൈകാരികത അതിന്റെ ഉച്ചസ്ഥായിയിൽ തന്നെ എത്തുന്നുണ്ട്. ജനലക്ഷങ്ങൾ തിങ്ങിനിറഞ്ഞ ആ പവിത്രഭൂമിയിൽ വെച്ച് റെഡയ്ക്ക് തന്റെ പിതാവിനെ നഷ്ടപ്പെടുന്നത് അവന്റെ ആകുലതകളെ വർദ്ധിപ്പിക്കുന്നു. തന്റെ പിതാവിനെ തിരഞ്ഞു കണ്ടെത്തുന്ന നിമിഷം അവനിൽ ഉണ്ടാകുന്ന വൈകാരിക മാറ്റം ഒരു പുത്രന്റെ സ്നേഹത്തിന്റെ ആഴം വെളിപ്പെടുത്തുന്നുണ്ട്. ഒരു കാലത്ത് പിതാവിനെ വെറുത്തിരുന്ന റെഡ, ഇന്ന് അയാളെ ചേർത്തുപിടിക്കാൻ കൊതിക്കുന്നു.
നാസിം വേങ്ങര|24 MAY 2026
