
മേരിപ്പൂവ്
കുഴിച്ചിട്ട പാമ്പിൻ മുട്ടകൾ മഴയും വെയിലുംകൊണ്ടു തളിർത്തു പൂവിടും. വർഷങ്ങൾ കൊഴിഞ്ഞൊഴിയുമ്പോൾ അവ വളർന്നു കായ്കൊണ്ട മരങ്ങളാകും. മരങ്ങളുടെ തിരുമുറിവുകളിലൂടെ പാൽ തൂവും. ആയിടം റബ്ബർ കാടാകുമ്പോൾ അവിടം മാടൻ വിളയായിരുന്നത് ആളുകൾ മറന്നിട്ടുണ്ടാകും. തമാശ എന്തെന്നാൽ, ആ മരങ്ങളിൽനിന്നും റബ്ബർ പാലൂറ്റി, പിഴിഞ്ഞുണക്കി, കമ്പനികളിൽ എത്തുമ്പോൾ അവരതിനെ ഉരുക്കിയുരുട്ടി റബ്ബർ പാമ്പുകൾക്കു ജന്മം നൽകും.
നയൻ സുബ്രമണ്യം|15 MAY 2026
