അഴിയും
നാളെയീ തുണിക്കഷ്ണങ്ങൾ
കാണുമോ ഞാൻ?
ഈയൊരു കണ്ണാൽ ഒരോറഞ്ചിൻ പാതി,
ആപ്പിളിൻ പാതി,
എന്റുമ്മാന്റെ
'പൂ'മുഖത്തിൻ പാതി.
തിര കണ്ടതേയില്ല ഞാൻ
തലപിളരും വേദനയറിഞ്ഞു
മറന്നിട്ടില്ലയാളെ
വിറക്കുന്ന കൈ
വലിയ തോക്ക്
മനസ്സിലായതേയില്ല
കണ്ണിലെ ഭാവം.
കാണാമെനിക്ക് കണ്ണടച്ചാലും!
ഒരു ജോഡി അകക്കണ്ണുകളുണ്ടല്ലോ നമുക്ക്
നഷ്ടമാവും മിഴികൾക്കു പകരമായി.
വരും മാസം,
എന്റെ പിറന്നാളിന്റന്നു
കിട്ടുമെനിക്ക്
പുതിയൊരു ചഷകക്കണ്ണ്
ചുറ്റും ഉരുളും, തടിക്കുമന്നേരം
ഞാനെല്ലാ മാർബിളിലും നോക്കീട്ടുണ്ട്
എല്ലാം വിചിത്രമാണതിൽ
ഒൻപതു മാസമായ കുഞ്ഞിനും
ഒരു കണ്ണു പോയെന്നു കേട്ടു
എന്റെ കണ്ണെടുത്തവനാണോ അവളുടെതുമെടുത്തത്?
കണ്ണിൽ നോക്കുന്ന പൈതങ്ങളെ തിരയുന്ന പട്ടാളക്കാരൻ!
എനിക്കു തിരിയും
ഒരുപാടു കണ്ടിട്ടുണ്ട്
നാല് വയസ്സായി
അവളൊരു കുഞ്ഞല്ലേ,
ഒന്നുമേ അറിയാത്ത!
