01JUL 2026അൻശിദ് കടമ്പോട്ട്

മിഷ്കാൽ പള്ളി: ഒരു ആർക്കിടെക്ചറൽ ഫോറെൻസിക് അന്വേഷണം
കേരളത്തിലെ പരമ്പരാഗത ഇസ്ലാമിക വാസ്തുവിദ്യ പ്രാദേശികമായ തച്ചുശാസ്ത്ര രീതികളെ പൂർണമായി ഉൾക്കൊണ്ടാണു രൂപപ്പെട്ടത്. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലെ മുഗൾ നിർമിതികളിൽ കാണുന്ന വലിയ താഴികക്കുടങ്ങളോ കമാനങ്ങളോ മിശ്കാൽ പള്ളിയിൽ കാണാനാവില്ല. ഹിന്ദു ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളോടും പരമ്പരാഗത നാലുകെട്ടുകളോടും സാദൃശ്യമുള്ള മേൽക്കൂര ഘടനയും തൂണുകളുടെ ക്രമീകരണവുമാണ് ഇതിനുള്ളത്. അറേബ്യൻ പള്ളികളിലെ തുറന്ന മുറ്റങ്ങൾക്കു ബദൽ രൂപമെന്നോണം, കേരളത്തിലെ കനത്ത മൺസൂൺ മഴയെ പ്രതിരോധിക്കാൻ തക്കവണ്ണം അടച്ചുറപ്പുള്ളതും ഉയർത്തിയതുമായ തറയോടു കൂടിയതുമായ നിർമാണശൈലിയാണ് തദ്ദേശീയരായ തച്ചന്മാർ സ്വീകരിച്ചത്.
അൻശിദ് കടമ്പോട്ട്|01 JUL 2026
