'മാല്‍കം, നീ യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളുക. നിനക്കൊരിക്കലും അഭിഭാഷകാനാവാനാവില്ല'. തന്റെ ഭാവി സ്വപ്നങ്ങളെക്കുറിച്ച് വര്‍ണിച്ച മാല്‍കം എക്സ് എന്ന കൊച്ചു ബാലനോടുള്ള ഇംഗ്ലീഷ് അധ്യാപകന്റെ വര്‍ഗീയത നിറഞ്ഞ ഈ വാക്കുകള്‍ അവനെ മാനസികമായി തളര്‍ത്തിയിരുന്നു. കറുത്ത നിറത്തിന് യാതൊരു സ...