മതിയെനിക്ക്,
അവളുടെ മണ്ണിൽ
മൺമറഞ്ഞലിഞ്ഞില്ലാതായി
കളകളായി,
എന്റെ നാട്ടിലെ കുഞ്ഞുങ്ങൾ
താലോലിക്കുമൊരു
പൂവായി വിടർന്നാൽ
മതി.
മതിയെനിക്ക്,
എന്റെ രാജ്യത്തിൻ മടിത്തട്ടിലെ
മണ്ണായി,
പുൽത്തകിടിയായി,
ഒരു പൂച്ചെടിയായിരുന്നാൽ
മതി.

"മതിയെനിക്ക് എൻ രാജ്യത്തിൻ മടിത്തട്ടിലെ മണ്ണായി, പുൽത്തകിടിയായി, ഒരു പൂച്ചെടിയായിരുന്നാൽ മതി"
മതിയെനിക്ക്,
അവളുടെ മണ്ണിൽ
മൺമറഞ്ഞലിഞ്ഞില്ലാതായി
കളകളായി,
എന്റെ നാട്ടിലെ കുഞ്ഞുങ്ങൾ
താലോലിക്കുമൊരു
പൂവായി വിടർന്നാൽ
മതി.
മതിയെനിക്ക്,
എന്റെ രാജ്യത്തിൻ മടിത്തട്ടിലെ
മണ്ണായി,
പുൽത്തകിടിയായി,
ഒരു പൂച്ചെടിയായിരുന്നാൽ
മതി.